Thursday, January 25, 2007

യാത്രക്കിടയില്‍


ഒരു മാത്രയെങ്കിലൊരു മാത്ര
ഞാനീ മരത്തണലിലൊന്നിരിക്കട്ടെ
ഏറുന്ന ദുഖവും നീറുന്ന ചിന്തയുമായി
എത്ര ദൂരം നടന്നു ഞാന്‍!

പകലെന്റെ കണ്ണില്‍ കുത്തുന്നു
രാത്രി വന്നെന്റെ കണ്ണ് പൊത്തുന്നു
രാത്രിക്കും പകലിനും ഒരേ നിറം
ഏറെ നടന്നു കഴിഞ്ഞെങ്കിലും
വഴികളിലെ മണല്‍ത്തരികള്‍ പോലും
മറന്നിട്ടുണ്ടാവുമെന്നെ!

പുഞ്ചിരിക്കുവാന്‍ മറന്നു പോയവന്‍!
മനസ്സിലെ പ്രണയം പറയാതിരുന്നവന്‍!

കാറ്റില്‍ കരിയില പറഞ്ഞതു
ഞാന്‍ കേട്ടു
മണ്ണാങ്കട്ട മരിച്ചു പോയി.

അരുത് പോവരുതെന്നു പറയുവാന്‍
ഒരു സുഹൃത്തില്ലാത്തവന്‍!

പടി കടന്നപ്പോള്‍, ജനാലയ്ക്ക് പിന്നില്‍!
പിടയുന്ന ഹൃദയം സ്വന്തമായി ഇല്ലാത്തവന്‍!

യാത്ര തുടരട്ടെ,
പൂവിന്റെ സുഗന്ധം തേടി....
മഞ്ഞിന്റെ വെണ്മ തേടി....

2 comments:

മഴവില്ലും മയില്‍‌പീലിയും said...
This comment has been removed by the author.
മഴവില്ലും മയില്‍‌പീലിയും said...

നല്ല കവിത മലയാളത്തില്‍ ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നയിരുന്നെനെ..ആശമ്സകളോടെ