Saturday, February 17, 2007

നിന്‍റെ മുഖം എന്‍റെ മനസ്സിന്‍ പടിപ്പുരയില്‍
നിന്നകന്നു പോയപ്പോള്‍
എന്‍റെ മരണം ഞാന്‍ മുന്നില്‍ കണ്ടിരുന്നു
എന്‍റെ മരണത്തെ ഞാന്‍ തൊട്ടറിഞ്ഞിരുന്നു
ശിശിരകാല ഓര്‍മകളില്‍ നിന്നെ പ്രണയിച്ചിരുന്നു
ഒന്നുമറിയാതെ അര്‍ത്ഥമില്ലാത്ത എന്‍റെ കവിത..
പിന്നീട് ഞാന്‍ അറിഞ്ഞു ഒരു നാള്‍
നിനക്കു ഞാന്‍ സ്വന്തം അല്ല എന്ന്
എനിക്ക് നീയും
അന്നോളമുണ്ടായിരുന്ന എന്‍റെ സുഖങ്ങളും
പ്രണയവും സന്തോഷവും എല്ലാമെടുത്തു
ഞാന്‍ എനിക്കായി ഒരു ചിതയൊരുക്കി
അതില്‍ വെന്തു വിന്‍ വെണ്ണീറായെങ്കിലും
എനിക്ക് കാണിക്കാന്‍ പറ്റുമോ
എന്‍റെയീ പ്രണയത്തെ...
നിന്നോട് ഞാന്‍ ചോദിച്ചിരുന്നു നിന്‍റെ
മനസ്സാം കളിത്തോണിയില്‍
പട്ടുമെത്ത വിരിച്ചൊരാ ഇരിപ്പിടം
എനിക്കായി മാറ്റി വെക്കില്ലേ എന്ന്...
അന്ന് മറുപടി പുഞ്ചിരിയായിരുന്നു
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു...