Tuesday, January 23, 2007

എന്റെ പ്രണയം


എന്റെ പ്രണയം
ഞാന്‍ നഷ്ടപ്പെടുത്തിയ എന്റെ പ്രണയം
ഓര്‍ക്കുകില്ല ഞാന്‍ ഒരിക്കലും
ദുഃഖം മാത്രമാണ് അതെനിക്ക് നല്കിയത്
"എന്റെ ശ്വാസം നിലച്ചാലും
ഞാന്‍ നിന്‍കൂടെയുണ്ട് ഓമനേ"
എന്നുള്ള മധുര വാക്കുകള്‍ പലകുറി ചൊല്ലി
എന്നിട്ടും അവള്‍ എന്നെ അറിഞ്ഞില്ല
എന്റെ പ്രണയത്തെ അറിഞ്ഞില്ല
എന്നെ തനിച്ചാക്കി മറഞ്ഞു പോയി
ഒടുവില്‍ പറഞ്ഞൊരാ വാക്കുകള്‍
ഇന്നുമെന്‍ ഹൃത്തില്‍ കിഴിഞ്ഞു കയറുന്നു
"നമുക്കു പിരിയാം;നിന്നെ എനിക്ക്
സ്നേഹിക്കാന്‍ കഴിയില്ലാ..."
വാക്കുകള്‍ എന്നെ തളര്‍ത്തി...
ഇന്നും എന്‍ മുന്നിലെ കൂരിരുട്ടില്‍
എന്നും ഞാന്‍ കാണുന്നു എന്റെ പ്രണയത്തെ
ഒരു ചെറു നെടുവീര്‍പ്പോടെ
ഞാന്‍ എന്നും ചോദിക്കും
എന്തിന് നീ എന്നെ ഇല്ലാതാക്കിയെന്നു
എന്തിന് നീ എന്നെ സങ്കടപ്പെടുത്തി
എന്നിലെ കവിത മരിച്ചു പൊയീ
എന്നിലെ ചിന്തകള്‍ മരിച്ചു പൊയീ
എന്നിലെ പുഞ്ചിരി മരിച്ചു പോയീ
എന്നിലെ ഞാന്‍ തന്നെ ഇല്ലാതായീ
ഇല്ല ഓര്‍ക്കുകില്ലൊരിക്കലും
എന്റെ പ്രണയത്തെ
കണ്ണീരോഴുക്കില്ല ഞാനൊരിക്കലും...
എനിക്ക് ജീവിക്കണം
മതിമറന്നു ജീവിക്കണം
എനിക്ക് മരിച്ചു ജീവിക്കണം
മരിച്ചു ജീവിക്കണം.....

1 comment:

punnya said...

ninte pranayam manoharam.
prayashchithathin moodu padam njan aniyunnilla.
nanma mathram sheshichirunna en hruthil koorampukal thulanjirangunnu.
njanayi thachudacha chillu pathrathe nokki manoharam ennu othuvan kazhiyanilla.
hrudayam vingunna vedanayilum njan parayunnu suhruthukkalude nanma mathram mohichirunnu.
ennum uyarcha mathram mohichirunnu.........
thellum pashchathapamilla.........
pakshe nin mounam murippeduthunnu
nin vakkukal vedanippikkunnu........