അന്ന് ഞാന്‍ നിന്നെ അറിഞ്ഞിരുന്നുവോ
നീ എന്റേതു മാത്രമായിരുന്നെന്ന്
പിന്നീട് വന്ന ഋതുഭേദങ്ങളിലും
പിന്നിട്ടു പോയ വഴിയോരങ്ങളിലും
നിന്നെ ഞാന്‍ നോക്കിയലഞ്ഞിരുന്നു
നിന്‍റെ കളിചിരിയിലും നിന്‍റെ സ്വപ്നങ്ങളിലും
കണ്ടിരുന്നില്ലെന്നോമനേ നിന്‍ പ്രണയം....
ഒരു വാക്കു മെല്ലെ നീ ചൊല്ലിയെങ്കില്‍
നിനക്കായി ഞാന്‍ കാത്തിരുന്നേനേ
എങ്കിലും സഖീ എന്തേ നീ പറഞ്ഞില്ലാ
നിന്‍റെ പ്രണയം ഞാന്‍ അറിഞ്ഞിരുന്നില്ലാ...
എത്ര നാളുകള്‍ നാം ഒരുമിച്ചു ജീവിച്ചു
എത്ര സ്വപ്‌നങ്ങള്‍ നാം ഒരുമിച്ചു പങ്കുവച്ചു
എന്നിട്ടും അറിയാതെ പോയല്ലോ
നിന്‍റെ കണ്ണുകളില്‍ തിളങ്ങിയ പ്രണയം...
ഒരിക്കല്‍ ഞാന്‍ കണ്ടിരുന്നു ഒരു പുഞ്ചിരി
നിന്‍റെ ചുണ്ടില്‍ ചെറു നാണത്തോടെ
അത് ഞാന്‍ അറിഞ്ഞിരുന്നില്ലാ
നറുനിലാവൊത്തൊരു പ്രണയ കാവ്യമാണെന്നു.....
നീ എന്റേതു മാത്രമായിരുന്നെന്ന്
പിന്നീട് വന്ന ഋതുഭേദങ്ങളിലും
പിന്നിട്ടു പോയ വഴിയോരങ്ങളിലും
നിന്നെ ഞാന്‍ നോക്കിയലഞ്ഞിരുന്നു
നിന്‍റെ കളിചിരിയിലും നിന്‍റെ സ്വപ്നങ്ങളിലും
കണ്ടിരുന്നില്ലെന്നോമനേ നിന്‍ പ്രണയം....
ഒരു വാക്കു മെല്ലെ നീ ചൊല്ലിയെങ്കില്‍
നിനക്കായി ഞാന്‍ കാത്തിരുന്നേനേ
എങ്കിലും സഖീ എന്തേ നീ പറഞ്ഞില്ലാ
നിന്‍റെ പ്രണയം ഞാന്‍ അറിഞ്ഞിരുന്നില്ലാ...
എത്ര നാളുകള്‍ നാം ഒരുമിച്ചു ജീവിച്ചു
എത്ര സ്വപ്‌നങ്ങള്‍ നാം ഒരുമിച്ചു പങ്കുവച്ചു
എന്നിട്ടും അറിയാതെ പോയല്ലോ
നിന്‍റെ കണ്ണുകളില്‍ തിളങ്ങിയ പ്രണയം...
ഒരിക്കല്‍ ഞാന്‍ കണ്ടിരുന്നു ഒരു പുഞ്ചിരി
നിന്‍റെ ചുണ്ടില്‍ ചെറു നാണത്തോടെ
അത് ഞാന്‍ അറിഞ്ഞിരുന്നില്ലാ
നറുനിലാവൊത്തൊരു പ്രണയ കാവ്യമാണെന്നു.....
No comments:
Post a Comment