എന്തുണ്ട് സഖീ വിശേഷങ്ങള്‍ പറയുവാന്‍
നാളുകള്‍ കൊഴിഞ്ഞു പോയല്ലോ നമുക്കിടയില്‍
ജീവിത ഗന്ധിയാം- അല്ല
ജീവിതമാമരങ്ങിലേക്ക് തിരിച്ചു പോകാം
സ്മൃതിപഥം വിടര്‍ത്തിനോക്കാം
രത്നഖചിതമാം വാക്കുകള്‍
നിന്‍ ചുണ്ടില്‍ തത്തിക്കളിച്ച നാളുകള്‍
നിന്റെ പൂന്തേന്‍ തുളുമ്പുമാ ഭാവന
അക്ഷരത്തുമ്പില്‍ തിളങ്ങിയ നാളുകള്‍
ഓര്‍ക്കാം ഒട്ടനവധി ചിത്രങ്ങള്‍
നിന്റെ സാമീപ്യം ജീവന്‍ കൊടുത്തവ
അല്ലലറിഞ്ഞിരുന്നില്ലാ നാളുകളില്‍
തെല്ലുമൊരേകാന്തതയനുഭവിച്ചില്ലാ
ഒടുവിലൊരു നാള്‍ പിരിഞ്ഞു പോകുമ്പോള്‍
നമ്മള്‍ അകന്നു പോകുമ്പോള്‍
ഒരു തുള്ളി കണ്ണുനീര്‍
മാത്രം ഞാനര്‍പ്പിക്കും
എന്തെന്നാല്‍ നാം കാണും
ജീവിതച്ചക്രത്തിന്‍ ഏത് ദിശയിലും
ഓര്‍ക്കും ഞാന്‍ അന്നും
നിന്റെ സുന്ദര വചനങ്ങള്‍
എല്ലാം ഞാന്‍ ഓര്‍ക്കും
സുന്ദര സ്വപ്നകാവ്യങ്ങള്‍
വാചാലമാം ഹൃത്തിന്‍
നിലയ്ക്കാത്ത സ്പന്ദനങ്ങള്‍
അനുരാഗത്തിന്‍ നെറുകയില്‍
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍
പ്രാര്‍ത്ഥിക്കുന്നു നിനക്കായി
ഗുണമേ വരികുള്ളൂ നിനക്കെന്നുമെന്‍ സഖീ..
നാളുകള്‍ കൊഴിഞ്ഞു പോയല്ലോ നമുക്കിടയില്‍
ജീവിത ഗന്ധിയാം- അല്ല
ജീവിതമാമരങ്ങിലേക്ക് തിരിച്ചു പോകാം
സ്മൃതിപഥം വിടര്‍ത്തിനോക്കാം
രത്നഖചിതമാം വാക്കുകള്‍
നിന്‍ ചുണ്ടില്‍ തത്തിക്കളിച്ച നാളുകള്‍
നിന്റെ പൂന്തേന്‍ തുളുമ്പുമാ ഭാവന
അക്ഷരത്തുമ്പില്‍ തിളങ്ങിയ നാളുകള്‍
ഓര്‍ക്കാം ഒട്ടനവധി ചിത്രങ്ങള്‍
നിന്റെ സാമീപ്യം ജീവന്‍ കൊടുത്തവ
അല്ലലറിഞ്ഞിരുന്നില്ലാ നാളുകളില്‍
തെല്ലുമൊരേകാന്തതയനുഭവിച്ചില്ലാ
ഒടുവിലൊരു നാള്‍ പിരിഞ്ഞു പോകുമ്പോള്‍
നമ്മള്‍ അകന്നു പോകുമ്പോള്‍
ഒരു തുള്ളി കണ്ണുനീര്‍
മാത്രം ഞാനര്‍പ്പിക്കും
എന്തെന്നാല്‍ നാം കാണും
ജീവിതച്ചക്രത്തിന്‍ ഏത് ദിശയിലും
ഓര്‍ക്കും ഞാന്‍ അന്നും
നിന്റെ സുന്ദര വചനങ്ങള്‍
എല്ലാം ഞാന്‍ ഓര്‍ക്കും
സുന്ദര സ്വപ്നകാവ്യങ്ങള്‍
വാചാലമാം ഹൃത്തിന്‍
നിലയ്ക്കാത്ത സ്പന്ദനങ്ങള്‍
അനുരാഗത്തിന്‍ നെറുകയില്‍
മഴവില്ലിന്‍ വര്‍ണ്ണങ്ങള്‍
പ്രാര്‍ത്ഥിക്കുന്നു നിനക്കായി
ഗുണമേ വരികുള്ളൂ നിനക്കെന്നുമെന്‍ സഖീ..

No comments:
Post a Comment