
ആര്‍ദ്രമാം സന്ധ്യയില്‍
ഒരു നേര്‍ത്ത തെന്നലായി വന്നു നീ
മങ്ങാതെ മായാതെ അണയാത്ത ദീപമായി
ഹൃദയകോവിലില്‍ സൂക്ഷിച്ചു ഞാന്‍
എന്നന്തരംഗത്തില്‍ ശോകഭവങ്ങള്‍ -
തെല്ലിടയില്ലാതുരുവിട്ടു ഞാന്‍.
എന്നിട്ടുമെന്തേ നീയെന്നെയറിഞ്ഞില്ലാ???
കാലമാം ശില്പിതന്‍ ക്രൂരമാം കൈകള്‍്
ഏകനായി ഭൂവിലെറിഞ്ഞിതെന്നെ.
അലഞ്ഞു തളര്‍ന്നു ഞാന്‍ കേഴുന്നു
കാണ്മതില്ലെങ്ങും സഹായഹസ്തം
ആലംബഹീനനാം ഞാനിന്നറിയുന്നു
നീയുമെനിക്കു വെറും അന്യ
ചൈതന്യമില്ലാത്തൊരെന്റെ ഹൃത്തില്‍
മായാത്ത മുറിവുകള്‍ നീ കണ്ടുവോ ?
നിന്‍ നയനങ്ങളും മായയാല്‍ ബന്ധിതം,
അറിയുന്നു ഞാനീ സത്യം
ഈ വിശ്വമാകെയും സ്വാര്‍ഥത മാത്രമോ ?
കാണുന്നതെല്ലാം പൊയ്മുഖങ്ങള്‍
ഇല്ലില്ലയോന്നുമീ സ്വന്തമായി
ഈ ഭൂവില്‍
ജീവിതം, ജീവിതം മിഥ്യ മാത്രം
ജന്മമിതേകിയ കര്‍ത്തവ്യവും പേറി
നീളുന്നു എന്റെ ഈ തീര്‍ത്ഥ യാത്ര......
ഒരു നേര്‍ത്ത തെന്നലായി വന്നു നീ
മങ്ങാതെ മായാതെ അണയാത്ത ദീപമായി
ഹൃദയകോവിലില്‍ സൂക്ഷിച്ചു ഞാന്‍
എന്നന്തരംഗത്തില്‍ ശോകഭവങ്ങള്‍ -
തെല്ലിടയില്ലാതുരുവിട്ടു ഞാന്‍.
എന്നിട്ടുമെന്തേ നീയെന്നെയറിഞ്ഞില്ലാ???
കാലമാം ശില്പിതന്‍ ക്രൂരമാം കൈകള്‍്
ഏകനായി ഭൂവിലെറിഞ്ഞിതെന്നെ.
അലഞ്ഞു തളര്‍ന്നു ഞാന്‍ കേഴുന്നു
കാണ്മതില്ലെങ്ങും സഹായഹസ്തം
ആലംബഹീനനാം ഞാനിന്നറിയുന്നു
നീയുമെനിക്കു വെറും അന്യ
ചൈതന്യമില്ലാത്തൊരെന്റെ ഹൃത്തില്‍
മായാത്ത മുറിവുകള്‍ നീ കണ്ടുവോ ?
നിന്‍ നയനങ്ങളും മായയാല്‍ ബന്ധിതം,
അറിയുന്നു ഞാനീ സത്യം
ഈ വിശ്വമാകെയും സ്വാര്‍ഥത മാത്രമോ ?
കാണുന്നതെല്ലാം പൊയ്മുഖങ്ങള്‍
ഇല്ലില്ലയോന്നുമീ സ്വന്തമായി
ഈ ഭൂവില്‍
ജീവിതം, ജീവിതം മിഥ്യ മാത്രം
ജന്മമിതേകിയ കര്‍ത്തവ്യവും പേറി
നീളുന്നു എന്റെ ഈ തീര്‍ത്ഥ യാത്ര......
No comments:
Post a Comment